ലോക്ക് ഡൗൺ, വിനോദങ്ങളിലേക്കുള്ള വാതിൽ അടച്ചപ്പോൾ അച്ഛന്റെ ജിമ്മിൽ ഊഞ്ഞാൽ കെട്ടി ഇസ- മകളുടെ വീഡിയോ പങ്കുവെച്ച് ടൊവിനോ തോമസ്

ലോക്ക് ഡൗൺ ദിനങ്ങളിൽ ഏറ്റവുമധികം വീർപ്പുമുട്ടൽ അനുഭവിക്കുന്നത് കുട്ടികളാണ്. പുറത്തേക്കിറങ്ങാൻ സാധിക്കാതെ, മുറിക്കുള്ളിൽ തന്നെ കളികളുമായി എത്ര നേരം ഇരിക്കുവാൻ സാധിക്കും, അല്ലെ? എന്നാൽ ഈ വീർപ്പുമുട്ടലിന് ടൊവിനോയുടെ മകൾ ഇസ ഒരു വഴി കണ്ടെത്തി.
അച്ഛന്റെ ജിമ്മിൽ ഊഞ്ഞാൽ ആടുകയാണ് ഇസ. മുൻപ് തന്നെ ടൊവിനോയുടെ ജിം ഏരിയ പ്ലേയ് ഗ്രൗണ്ടാക്കിയിരുന്നു ഇസ. ഇപ്പോൾ ഊഞ്ഞാലാടുന്ന ഇസയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ തോമസ്.
‘ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്. ലോക്ക് ഡൗൺ ഇസയുടെ വിനോദങ്ങളിലേക്കുള്ള വാതിൽ അടച്ചപ്പോൾ, അവളെന്റെ ജിമ്മിലേക്കുള്ള വാതിൽ തുറന്നു. എന്റെ കേബിൾ ക്രോസ്സ് മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുന്നു’. ടൊവിനോ കുറിക്കുന്നു.
ടൊവിനോ ജിമ്മിൽ ചിലവഴിക്കുന്ന സമയം ഊഞ്ഞാലാടിയും അച്ഛനൊപ്പം ഡബിൾ പുഷ് അപ്പ് എടുത്തും, ഇസയും സജീവമാണ്. മറ്റു സമയങ്ങളിൽ ഇസക്ക് കൂട്ടായി പാബ്ലോ എന്ന നായയുമുണ്ട്.
Story highlights- tovino thomas’s daughter made her father’s gym-as-playground