രാജ്യത്ത് ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് താത്കാലികമായി നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു. ഇന്ന് മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
പതിനഞ്ച് ട്രെയിനുകളായിരിക്കും ആദ്യ ഘട്ടത്തിൽ ഓടി തുടങ്ങുക. ഇന്നലെ വൈകീട്ട് നാല് മണി മുതൽ തന്നെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഐആർസിടിസി വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്കിംഗ്. റെയിൽവേ സ്റ്റേഷൻ കൗണ്ടർ വഴി ടിക്കറ്റ് നൽകില്ല. അതേസമയം യാത്രയ്ക്ക് തയാറെടുക്കുന്നവർ. ഒരു മണിക്കൂർ മുൻപ് റെയിൽവേ സ്റ്റേഷനിലെത്തണമെന്നാണ് നിർദേശം.
Read also: ‘കരുത്താണ് ഇവർ’; ഭൂമിയിലെ മാലാഖമാർക്ക് ആദരമർപ്പിച്ച് ഒരു സംഗീത ആൽബം
മാസ്ക് അടക്കമുള്ള മുൻകരുതലുകൾ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ രോഗലക്ഷണമുള്ളവർക്ക് യാത്രാനുമതി ലഭിക്കില്ല.
ഡൽഹിയിൽ നിന്നും മെയ് പതിമൂന്നിനാണ് ട്രെയിൻ പുറപ്പെടുന്നത്. കേരളത്തിൽ കോഴിക്കോട്, എറണാകുളം ജംഗ്ഷന്, തിരുവനന്തപുരം എന്നിവടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുകൾ.
എറണാകുളത്ത് എത്തുന്ന യാത്രക്കാരെ വീടുകളിലേക്കും സമീപ ജില്ലകളിലേക്കും എത്തിക്കാനായി വാഹനങ്ങളും, ഓരോ യാത്രക്കാരെയും പ്രാഥമിക ലക്ഷണങ്ങള്‍ വിലയിരുത്താനുള്ള സംവിധാനങ്ങളും ക്രമീകരിക്കുവാനുമാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
Story Highlights: train service start from today