വലുപ്പത്തിലല്ല കാര്യം; പുള്ളിപ്പുലിയെ നിസാരമായി പരാജയപ്പെടുത്തി ധൈര്യശാലിയായ തവള- അമ്പരപ്പിക്കുന്ന വീഡിയോ
ഒരാളുടെ രൂപത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴും ശക്തി വിലയിരുത്തുന്നത്. ആനയുടെ വലുപ്പം ഉറുമ്പിനില്ല. പക്ഷെ ഉറുമ്പൊന്നു കടിച്ചാൽ തീർന്നു. അതുപോലെയാണ് കായിക ക്ഷമതയും ദൃഢനിശ്ചയവും തമ്മിലുള്ള വ്യത്യാസം. ശാരീരികമായി ബലമില്ലെങ്കിൽ പോലും ഉറച്ച വിശ്വാസവും ധൈര്യവുമുണ്ടെങ്കിൽ നമുക്ക് എന്തും കീഴടക്കാൻ സാധിക്കും. അതിനുള്ള ഉത്തമ ഉദാഹരണമാണ് പുള്ളിപ്പുലിയും തവളയും തമ്മിൽ നടന്ന ഒരു പോരാട്ടം.
സ്വാഭാവികമായും പുള്ളിപ്പുലിക്ക് നിസാരമായി ഇത്തിരി കുഞ്ഞനായ തവളയെ പരാജയപ്പെടുത്താം. മനുഷ്യൻ പോലും പുള്ളിപ്പുലിക്ക് മുന്നിൽ ധൈര്യത്തോടെ നിൽക്കില്ല. എന്നാൽ തന്റെ ആത്മധൈര്യം കൊണ്ട് പുള്ളിപ്പുലിയെ തവള പരാജയപ്പെടുത്തിയ കാഴ്ചയാണ് അമ്പരപ്പെടുത്തുന്നത്.
Times are changing…..
— Susanta Nanda IFS (@susantananda3) May 21, 2020
Unbelievable fight between a frog & leopard. And see who wins😊
🎬Science Girl pic.twitter.com/g8kqnBLDcr
തവളയ്ക്ക് നേരെ ചീറിയടുക്കുകയാണ് പുള്ളിപ്പുലി. തവളയുടെ മുതുകിൽ ശക്തമായി പ്രഹരിക്കുന്നുമുണ്ട് പുലി. എന്നാൽ അതിനെയെല്ലാം തവള ചീറ്റികൊണ്ട് നേരിടുകയാണ്. പുറകോട്ട് മാറാതെ മുൻപോട്ട് തന്നെ ചാടി വരുന്ന തവളയോട് പരാജയം സമ്മതിച്ച് പുള്ളിപ്പുലി മടങ്ങി. തവളയുടെ ആത്മധൈര്യത്തിനാണ് കാണികൾ കയ്യടിക്കുന്നത്.
Story highlights- unbelievable fight between frog and leopard