24 ന്യൂസ് ഇടപെടൽ; കൊറോണക്കാലത്തെ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പരീക്ഷ മാറ്റിവെച്ച് കേരള സാങ്കേതിക സർവകലാശാല, ട്രോളുകളിലൂടെ ചാനലിന് നന്ദി പറഞ്ഞ് വിദ്യാർത്ഥി സമൂഹം
കുറഞ്ഞ കാലയളവിനുള്ളിൽ മലയാളികളുടെ വാര്‍ത്താ സംസ്കാരത്തിന് പുതിയ മുഖം നല്കിയ വാര്‍ത്താ ചാനലാണ് 24 ന്യൂസ്. ‘നിലപാടുകളില്‍ സത്യസന്ധത’ എന്ന ആപ്തവാക്യവുമായാണ് ഫ്ളവേഴ്സ് കുടുംബത്തിന്റെ വാര്‍ത്താ ചാനലായ ’24’ പ്രേക്ഷകരിലേക്കെത്തിയത്. സത്യസന്ധമായ വാര്‍ത്തകള്‍ക്കൊണ്ടും മികവാര്‍ന്ന അവതരണങ്ങള്‍ക്കൊണ്ടും വ്യത്യസ്ത വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കൊണ്ടും കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ട്വന്റിഫോര്‍ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
ജാതി-മത- രാഷ്ട്രീയ ചിന്തകൾക്കതീതമായി സത്യം സധൈര്യം വിളിച്ചുപറയുന്ന പുതിയ മാധ്യമ സംസ്കാരത്തിന് മികച്ച് ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 24 ന്യൂസ് ചാനലിന്റെ സമയോചിതമായ ഇടപെടൽ സാധാരണ ജനങ്ങൾക്ക് താങ്ങായത് നിരവധി തവണയാണ്.
Read also: പാതിരാ സൂര്യൻ ഉദിക്കുന്ന നാട്; അലാസ്കയിലെ അപൂർവ പ്രതിഭാസത്തിന് പിന്നിൽ
കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, കേരള സാങ്കേതിക സർവകലാശാലയുടെ പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ നേരത്തെ 24 ന്യൂസ് ചാനൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണക്കിലെടുത്ത് കേരള സാങ്കേതിക സർവകലാശാലയുടെ അവസാന വർഷ പരീക്ഷകൾ മാറ്റി. ഇതോടെ സമൂഹമാധ്യമങ്ങളിലൂടെ 24 ന്യൂസ് ചാനലിന് നന്ദി അർപ്പിക്കുകയാണ് വിദ്യർത്ഥി സമൂഹം.
രസകരമായ ട്രോളുകളും വീഡിയോകളുമായി സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് 24 ന്യൂസ് ചാനൽ. ചാനലിന്റെ സാങ്കേതിക മികവിനെ പ്രശംസിച്ചും നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നുണ്ട്.
പ്രളയകാലത്തും, കൊറോണക്കാലത്തുമടക്കം ലോകം മുഴുവനുമുള്ള മലയാളികൾക്ക് താങ്ങാകാൻ 24 ന്യൂസ് ചാനലിനൊപ്പം അണിചേർന്നത് മലയാളി ജനസമൂഹമാണ്. ജനങ്ങൾ നൽകിയ പിന്തുണയും സ്നേഹവുമാണ് 24 ന്യൂസ് ചാനലിന്റെ അതിവേഗ വളർച്ചയ്ക്ക് ആധാരം.
Story Highlights: 24 news impact