അഞ്ച് പാട്ടുകള്‍ ചേര്‍ത്തുവെച്ചൊരു താരാട്ട് ഈണം; ഹൃദയത്തിലേറ്റിയ ഗാനങ്ങള്‍ പുനഃരാവിഷ്കരിച്ച് ബിജിബാല്‍
എത്ര കേട്ടാലും മതിവരാത്ത ചില പാട്ടുകളുണ്ട്. കേള്‍ക്കുംതോറും ഭംഗി കൂടുന്നവ. ഈ ഗണത്തില്‍ പെടുന്നവയാണ് ചില താരാട്ടുപാട്ടുകളും. എത്ര വളര്‍ന്നാലും താരാട്ട് ഈണങ്ങളോട് മലയാളികള്‍ക്ക് ഒരല്പം ഇഷ്ടക്കൂടുതലുണ്ട്. കേള്‍ക്കാന്‍ കൊതിച്ച് ഹൃദയത്തിലേറ്റിയ താരാട്ഗാടു പാട്ടുകള്‍ പുനഃരാവിഷ്കരിച്ചിരിക്കുകയാണ് സംഗീതസംവിധായകന് ബിജിബാല്‍.
മലയാളത്തിലെ അനശ്വരങ്ങളായ അഞ്ച് താരാട്ടുപാട്ടുകള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ഈ സംഗീതാവിഷ്തകാരം ഒരുക്കിയിരിയ്ക്കുന്നത്. ഗായകരായ സൗമ്യ രാമകൃഷ്ണന്, സംഗീത ശ്രീകാന്ത് എന്നിവര്‍ക്കൊപ്പം ബിജിബാലിന്റെ മകള്‍ ദയയും ചേര്‍ന്നാണ് ആലാപനം. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിയ്ക്കുന്നുണ്ട് സംഗീതാവിഷ്കാരത്തിന്.
‘കണ്ണും പൂട്ടി…’, ‘ഊഞ്ഞാലേ പൊന്നൂഞ്ഞാലേ…’, ‘താമരക്കണ്ണനുറങ്ങേണം….’, ‘മേലേ മേലേ വാനം…’, ‘അന്നലൂഞ്ഞാല്‍…’ എന്നീ അഞ്ച് ഗാനങ്ങളാണ് വീണ്ടും പ്രേക്ഷകര്‍ക്കായി പാടിയൊരുക്കിയത്. പാട്ടുകള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കുന്നവര്ക്കൊപ്പം ബിജിബാലിന്റെ മകന് ദേവദത്തുമുണ്ട്.
Read more: പരിക്കേറ്റ കുരങ്ങന് തനിയെ പോയത് ആശുപത്രിയിലേയ്ക്ക്; കരുതലോടെ പരിചരിച്ച് ജീവനക്കാര്‍: വൈറല്‍ വീഡിയോ
ശാന്തി നീടം എന്ന സംഗീത കൂട്ടായ്മയുടെ വേദിയിലാണ് പാട്ടുകള്‍ പുനഃരാവിഷ്കരിച്ചത്. മരണം കവര്‍ന്നെടുത്ത ഭാര്യ ശാന്തിയുടെ ഓര്‍മ്മയ്ക്കായി ബിജിബാല്‍ രൂപംകൊടുത്തതാണ് ശാന്തി നീടം എന്ന സംഗീത കൂട്ടായ്മയ്ക്ക്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു ശാന്തി ബിജിബാലിന്റെ മരണം. പ്രശസ്തയായ നര്‍ത്തകി കൂടിയായിരുന്നു ശാന്തി.
Story highlights: Bijibal recreates five lullabies from malayalam movies