സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ട്: ഐഎംഎ
June 12, 2020
കേരളത്തിൽ കൊറോണ വൈറസ് സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഐഎംഎ പ്രസിഡന്റ് രാജീവ് ജയദേവനാണ് ഇക്കാര്യം 24 ന്യൂസിനോട് വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ ആളുകൾ കൂടുന്ന അവസ്ഥകൾ പരമാവധി ഒഴിവാക്കണമെന്നും ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക അകലം പാലിക്കുക എന്നത് കൂടുതൽ കാര്യക്ഷമമായിത്തന്നെ കരുതേണ്ട കാര്യമാണ്. അതിനാൽ ആളുകൾ ഒന്നിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ഐഎംഎ സർക്കാരിനോട് ആവശ്യപ്പെടുമെന്നും രാജിവ് ജയദേവൻ അറിയിച്ചു.
Story Highlights: Corona Virus Community Spread