കൊവിഡ് ബോധവല്‍ക്കരണം: പ്രത്യേക പോസ്റ്റ് കവര്‍ പുറത്തിറക്കി
മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ് നമ്മുടെ സംസ്ഥാനത്തും. ആരോഗ്യവകുപ്പും സംസ്ഥാന വകുപ്പും ചേര്‍ന്ന് കൃത്യമായ നിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും നല്കിവരുന്നു.
കൊവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ പോസ്റ്റ് കവര്‍ പുറത്തിറക്കി. ആരോഗ്യ വകുപ്പും തപാല്‍ വകുപ്പും സംയുക്തമായി ചേര്‍ന്നാണ് പോസ്റ്റ് കവര്‍ പുറത്തിറക്കിയിരിക്കുന്നത്. ബ്രേക്ക് ദ ചെയിന്‍ ക്യമ്പയിന് സ്പെഷ്യല്‍ പോസ്റ്റ് കവര്‍ ആണ് ഇത്.
‘പൊതുജനങ്ങളുടെ പങ്കാളിത്തത്തോടു കൂടി മാത്രമേ കൊറോണയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഇതിന്റെ ഭാഗമായാണ് ബ്രേക്ക് ദ് ചെയിന്‍ കാമ്പയിന് സ്പെഷ്യല്‍ പോസ്റ്റ് കവര്‍ പുറത്തിറക്കിയത്’ എന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ഫോസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ബ്രേക്ക് ദ് ചെയിനിന്റെ ‘തുടരണം ഈ കരുതല്‍’ എന്ന സന്ദേശം പരമാവധി ആള്‍ക്കാരില്‍ എത്തിക്കുകയാണ് ലക്ഷ്യം. സോപ്പ് ഉപയോഗിച്ച് ഫലപ്രദമായി കൈ കഴുകണം, മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം എന്നിവ വ്യക്തമാക്കുന്ന ‘എസ്എംഎസ് കാമ്പയിന്’ ആണ് സ്പെഷ്യല്‍ പോസ്റ്റ് കവറിലുള്ളത്.
Story highlights: Covid 19 Awareness new post cover