മനുഷ്യൻ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി ചവറ്റുകുട്ടയിൽ നിക്ഷേപിച്ച് ഒരു കാക്ക- വീഡിയോ
പേരിനൊന്നു കുളിച്ചെന്നു വരുത്തുന്നവരോട് എല്ലാവരും പറയുന്ന ഒരു കാര്യമാണ് കാക്കക്കുളിയാണല്ലോ എന്ന്. അതിനർത്ഥം കാക്കയ്ക്ക് വൃത്തിയിലൊന്നും ശ്രദ്ധ ഇല്ലെന്നാണ്. പക്ഷെ, ആ പ്രയോഗം തന്നെ തെറ്റാണെന്നു തന്റെ പ്രവൃത്തികൊണ്ട് കാണിച്ചുതരികയാണ് ഒരു കാക്ക.
ശരീരം പരിപാലിച്ച് നടന്നാലും പരിസരം കാത്തുസൂക്ഷിക്കാൻ പലരും ശ്രമിക്കാറില്ല. അതേസമയം മനുഷ്യൻ വലിച്ചെറിയുന്ന മാലിന്യങ്ങൾ പെറുക്കി ചവറ്റുകുട്ടയിൽ നിക്ഷേപിക്കുകയാണ് ഒരു കാക്ക.
When the crow can,
— Susanta Nanda (@susantananda3) June 14, 2020
The human crowd can🙏 pic.twitter.com/JAMujNaUSG
Read More: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി
പ്ലാസ്റ്റിക് കുപ്പികളാണ് കാക്ക തന്റെ കൊക്കിൽ കൊരുത്തെടുത്ത് ചവറ്റുകുട്ടയിൽ നിക്ഷേപിക്കുന്നത്. വളരെ ശ്രദ്ധയോടും കരുതലോടും കൂടി കാക്ക ചെയ്യുന്ന ഈ പ്രവർത്തി അഭിനന്ദനാർഹമാണ്. മനുഷ്യർക്ക് ഒരു പാഠവുമാണ്. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ് ഈ വീഡിയോ.
Story highlights-crow put plastic bottle in bin