ഫുട്ബോളിന്റെ വലുപ്പമുള്ള മുട്ട, 66 ദശലക്ഷം പഴക്കം; അമ്പരന്ന് ശാസ്ത്ര ലോകം
ആദ്യകാഴ്ചയിൽ ഒരു ഫുട്ബോൾ ചുരുങ്ങിപോയതാണെന്നേ തോന്നു. എന്നാൽ ഒന്നുകൂടെ ഒന്ന് ശ്രദ്ധിച്ച് നോക്കിയാൽ മനസിലാകും ഇതൊരു മുട്ടയാണ്. പഴക്കം ഏതാണ്ട് 66 ദശലക്ഷം വരുമത്രേ. അന്റാർട്ടിക്കയിൽ നിന്നും കണ്ടെടുത്ത ഈ മുട്ട ഏതോ സമുദ്രജീവിയുടേതാകും എന്നാണ് കണ്ടെത്തൽ.
പല്ലികളുടെയും പാമ്പുകളുടേയുമൊക്കെ മുട്ടയ്ക്ക് സമാനമായ ആകൃതിയിലാണ് ഈ മുട്ട. എന്നാൽ അവയേക്കാളേറെ വലുപ്പമുണ്ട് ഇവയ്ക്ക്. വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന മൊസാസോർ എന്ന ഉരഗ ജീവിയുടെ മുട്ടയാകാം ഇതെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. വർഷങ്ങളുടെ പഴക്കം കൊണ്ടാകാം ഇവ ചുരുങ്ങിപ്പോയത്.
Read also: തകർപ്പൻ ഫുട്ബോൾ കിക്കിലൂടെ തിരി കെടുത്തി ഒരു മിടുക്കൻ- അമ്പരപ്പിക്കുന്ന പ്രകടനം
അതേസമയം ഗവേഷകർ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇതൊരു മൃഗത്തിന്റെ മുട്ടയാണെന്ന് കണ്ടെത്തിയത്. ഇതിന്റെ പുറംതോടുകളും ഉൾഭാഗവും മൈക്രോസ്കോപ്പ് ഉപയോഗിച്ച് പരിശോധിച്ചശേഷമാണ് ഇത് തിരിച്ചറിഞ്ഞത്.
ഇപ്പോൾ ഭൂമിയിൽ ജീവിക്കുന്ന 250 ഇനം ഉരഗങ്ങളുടെയും അവയുടെ മുട്ടകളുടെയും വലുപ്പം താരതമ്യം ചെയ്തു നടത്തിയ പഠനത്തിൽ ഈ മുട്ടയിട്ട ജീവിയ്ക്ക് ഏതാണ്ട് ഇരുപതടി നീളമുണ്ടായിരുന്നിരിക്കാം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Story Highlights: football sized egg discovered