കടലിൽ നിന്നും കരയിലേക്ക് മുട്ടയിടാൻ എത്തുന്നത് 60,000 ത്തോളം കടലാമകൾ; അപൂർവ കാഴ്ച, വീഡിയോ

June 12, 2020
kadalama

കടലിൽ നിന്നും കരയിലേക്ക് മുട്ടയിടാനായി കൂട്ടത്തോടെ എത്തുന്ന കടലാമയുടെ അപൂർവ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുട്ടയിടാനായി കരയിലേക്ക് എത്തുന്ന പച്ച കടലാമയുടെ ചിത്രങ്ങൾ ഗ്രേറ്റ് ബാരിയർ റീഫ് ഫൗണ്ടേഷനാണ് പുറത്തുവിട്ടത്. ഗ്രീൻലൻഡിലെ എൻവയോൺമെൻറ് ആൻഡ് സയൻസ് വിഭാഗം ഡ്രോൺ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളിലൂടെയാണ് 64,000 ത്തോളം കടലാമകളെ കണ്ടത്.

വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന വിഭാഗമാണ് പച്ച കടലാമകൾ. അവയ്ക്ക് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാൻ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതും, മത്സ്യ ബന്ധനത്തിനിടെ മുട്ടകൾ നശിച്ചുപോകുന്നതുമാണ് ഇത്തരത്തിൽ ഇവ വംശനാശ ഭീഷണി നേരിടാൻ കാരണം.

Read also: പാൽകുപ്പിയിൽ നിന്നും പാൽ നുണഞ്ഞ് ആനക്കുട്ടി; വാത്സല്യം നിറഞ്ഞൊരു വീഡിയോ

വംശനാശ ഭീഷണി നേരിടുന്ന ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കടലാമകൾക്ക് മുട്ടയിടാൻ അനുയോജ്യമായ വിധത്തിൽ റെയ്ന  ദ്വീപിനെ മാറ്റിയെടുക്കുവാൻ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായ റെയ്നി ഐലൻഡ് റിക്കവറി പ്രോജക്ടിന്റെ ഭാഗമായാണ് പച്ച കടലാമകളെ മുട്ടയിടാനായി എത്തിക്കുന്നത്.

ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് പച്ച കടലാമകളെ കൂടുതലായി കാണാറുള്ളത്. അവിടെനിന്നും ഏറെ ദൂരം സഞ്ചരിച്ചാണ് ഇവ മുട്ടയിടാനായി എത്തുന്നത്.

Story Highlights: green sea turtles migration drone footage