പ്ലാസ്റ്റിക് കുപ്പികൊണ്ട് ടേബിൾ ഫാൻ; കുഞ്ഞുമോന്റെ കണ്ടുപിടുത്തത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ
മനുഷ്യന്റെ ചില കണ്ടുപിടുത്തങ്ങൾ പലപ്പോഴും മനുഷ്യനെത്തന്നെ അത്ഭുതപെടുത്താറുണ്ട്. ഇലക്ട്രിക് കാറുകളും മൊബൈൽ ഫോണുകളുമൊക്കെ അതിന്റെ ചെറിയ ഉദാഹരണങ്ങൾ മാത്രം. പുതിയ കണ്ടുപിടുത്തങ്ങളുമായി മനുഷ്യൻ മാറിക്കൊണ്ടേയിരിക്കുകയാണ്. ചെറിയ കുട്ടികളും മുതിർന്നവരുമൊക്കെ പാഴ്വസ്തുക്കളിൽ നിന്നുപോലും ഉപകാരപ്രദമായ വസ്തുക്കൾ സൃഷ്ടിക്കുകയാണ്.
ഇപ്പോഴിതാ പ്ലാസ്റ്റിക് കുപ്പിയിൽ നിന്നും ടേബിൾ ഫാൻ നിർമിച്ചിരിക്കുകയാണ് ഒരു കൊച്ചുമിടുക്കൻ. ഒരു ചെറിയ കാർബോർഡ് പ്രതലത്തിലാണ് ടേബിൾ ഫാൻ നിർമ്മിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പിയും അതിന്റെ അടപ്പും മാത്രമാണ് ഫാൻ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഫാൻ ഓണാക്കുന്നതിനും ഓഫ് ചെയ്യുന്നതിനുമായി സ്വിച്ചും ഘടിപ്പിച്ചിട്ടുണ്ട്.
ഫാനിന്റെ അടുത്തിരുന്ന് കാറ്റ് ആസ്വദിക്കുന്ന കൊച്ചുമിടുക്കെനെയും വീഡിയോയിൽ കാണുന്നുണ്ട്. എന്നാൽ ഈ കുട്ടി ആരാണെന്നോ കുട്ടിയുടെ കൂടുതൽ വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. എന്നാലും നിറഞ്ഞ പ്രോത്സാഹനമാണ് ഈ കൊച്ചുമിടുക്കന് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.
Story Highlights: handmade table fan