ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; കനത്ത മഴയ്ക്ക് സാധ്യത
കേരളത്തിൽ കാലവർഷം ശക്തിപ്പെടുന്നു. വരും ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബുധനാഴ്ച വരെ ശക്തമായ മഴ പ്രതീക്ഷിക്കാം. കാലവർഷം ശക്തമാകുന്നതോടെ ഒൻപത് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂൺ 16ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കാസർകോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂൺ 17ന് കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്. ജൂൺ 15 മുതൽ 18 വരെ കേരള, കർണാടകാ തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ശക്തമായ മഴയ്ക്കൊപ്പം 3.1 മീറ്റർ ഉയരത്തിൽ വരെ തിരമാലകളുമുയരാൻ സാധ്യതയുണ്ട്.
Story highlights- heavy rain alert in kerala