കെ എസ് ഇ ബി ബില്ലിൽ ഇളവുകൾ; ബിൽ അടക്കാൻ വൈകിയാൽ പിഴ തുക ഈടാക്കില്ല

June 24, 2020

കൊവിഡ് സാഹചര്യം കണക്കിലാക്കി കെ എസ് ഇ ബി ബില്ലിൽ ഇളവുകൾ നൽകി സർക്കാർ. വൈദ്യുതി ബിൽ അടക്കാൻ താമസമുണ്ടായാൽ ഈടാക്കിയിരുന്ന പിഴ ഡിസംബർ 31 വരെ കെ എസ് ഇ ബി ഒഴിവാക്കിയിരിക്കുകയാണ്. മുൻപ് മെയ് 16 വരെ നിലനിന്നിരുന്ന സമയമാണ് ഡിസംബർ വരെ നീട്ടിയിരിക്കുന്നത്.

ഇതിനോടൊപ്പം ബിൽ തുക അഞ്ചു തവണയായി അടച്ച് തീർക്കാനും ഇളവുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ഇളവുകൾ ബാധകം. ലോക്ക് ഡൗൺ കാലയളവിൽ ലഭിച്ച എല്ലാ വൈദ്യുതി ബില്ലുകൾക്കും ഈ ഇളവ് ലഭിക്കുന്നതാണ്.

Read More: അകക്കണ്ണുകൊണ്ടൊരു കിടിലൻ സ്മാഷ്; പിന്തുണയുമായി കുടുംബം, ഹൃദയംതൊട്ടൊരു വീഡിയോ

അതേസമയം ഗാർഹികേതര ഉപഭോക്താക്കൾക്കും പിഴ തുകയിൽ ഇളവ് ലഭ്യമാണ്. മാത്രമല്ല, നിലവില്‍ ഡിസംബര്‍ 15 വരെ ഫിക്‌സഡ് ചാര്‍ജ് അടക്കുന്നതിന് സമയം നീട്ടി നല്‍കിയിട്ടുമുണ്ട്.

Story highlights-k s e b bill subsidy