ഇതര ജില്ലാ യാത്രകൾ എളുപ്പമാക്കാൻ കെ എസ് ആർ ടി സി റിലേ സർവീസ് ആരംഭിക്കുന്നു
കൊവിഡ് പ്രതിസന്ധിയും തുടർന്നുള്ള ലോക്ക് ഡൗൺ ദിനങ്ങളും ദൈനംദിന യാത്രകളെയാണ് കൂടുതലായി ബാധിച്ചത്. ബസ് സർവീസുകൾ പുനഃരാരംഭിച്ചുവെങ്കിലും അടുത്ത ജില്ലകളിലേക്ക് മാത്രമാണ് സർവീസ് ഉള്ളത്. ഒരു ജില്ല കടന്ന് മറ്റൊരു ജില്ലയിലേക്ക് പോകണമെങ്കിൽ ഓർഡിനറി ബസുകളിൽ പോയി അടുത്ത ജില്ലയിൽ നിന്നും അടുത്ത ഓർഡിനറിയിൽ യാത്ര ചെയ്യേണ്ട അവസ്ഥയാണ്.
എന്നാൽ ഇതിനു പരിഹാരമായി കെ എസ് ആർ ടി സി, റിലേ സംവിധാനം ആരംഭിക്കുകയാണ്. റിലേ സർവീസിൽ ഭാഗമാകുന്നത് സൂപ്പർ ഫാസ്റ്റ് ബസുകളാണ്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകണമെങ്കിൽ നേരിട്ടുള്ള ടിക്കറ്റ് ലഭിക്കും. എറണാകുളത്തു നിന്നും അടുത്ത ജില്ലയിലേക്ക് സൂപ്പർഫാസ്റ്റ് ഓടിയെത്തുമ്പോൾ തിരുവനന്തപുരത്തേക്കുള്ള സൂപ്പർഫാസ്റ്റ് പുറപ്പെടാൻ തയ്യാറായി കിടക്കും.
Read More: ‘ഉറങ്ങാൻ നീയെനിക്കരികിൽ വേണം’; കുഞ്ഞുമോളെ കെട്ടിപിടിച്ചുറങ്ങി പൂച്ചക്കുഞ്ഞുങ്ങൾ, വൈറൽ വീഡിയോ
റിലേ സർവീസ് നിലവിൽ വരുമ്പോൾ സമയലാഭമാണ് നേട്ടം. ഓരോ സ്ഥലത്തും ബസിനായി കാത്തുനിൽക്കേണ്ട ആവശ്യം ഇല്ല. അടുത്തയാഴ്ചയാണ് കെ എസ് ആർ ടി സി റിലേ സർവീസ് ആരംഭിക്കുന്നത്.
Story highlights-k s r t c to start relay bus service