സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
June 29, 2020

സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 78 പേർ വിദേശത്തുനിന്നും 26 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. അഞ്ചുപേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗ ബാധിതരിൽ മൂന്നു പേർ ആരോഗ്യപ്രവർത്തകരാണ്. ഒൻപത് സി ഐ എസ് എഫ് ജവാന്മാർക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം, 79 പേരാണ് രോഗമുക്തരായത്.
തൃശൂര്‍ -26, കണ്ണൂര്‍ -14, മലപ്പുറം- 13, പത്തനംതിട്ട- 13, പാലക്കാട്- 12, കൊല്ലം- 11, കോഴിക്കോട് -9, ആലപ്പുഴ 5-, എറണാകുളം 5, ഇടുക്കി-5, കാസര്‍ഗോഡ് -4, തിരുവനന്തപുരം- 4 എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക്.
ഇന്ന് രോഗമുക്തരായവർ- തിരുവനന്തപുരം -3, കൊല്ലം -18, ആലപ്പുഴ -8, കോട്ടയം -8 , എറണാകുളം -4, തൃശൂര്‍ -5, പാലക്കാട് -3, കോഴിക്കോട് -8, മലപ്പുറം -7, കണ്ണൂര്‍ – 13, കാസര്‍ഗോഡ് -2.
Story highlights- kerala covid 19 updates