സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കൊവിഡ്; 89 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 89 പേർ രോഗമുക്തരായി. പാലക്കാട്- 14 കൊല്ലം-13 കോട്ടയം-11, പത്തനംതിട്ട-11, ആലപ്പുഴ-9 എറണാകുളം, തൃശ്ശൂർ, ഇടുക്കി-6 വീതം,തിരുവനന്തപുരം,കോഴിക്കോട് -5 വീതം,മലപ്പുറം, കണ്ണൂർ -4 പേര് വീതം, കാസർകോഡ്-3 പേർക്ക് എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.
രോഗബാധിതരിൽ 65 പേർ വിദേശത്ത് നിന്നും വന്നവരാണ്. 29 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. സമ്പർക്കം വഴി 3 പേർക്കാണ് രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ എണ്ണം ഇങ്ങനെ: മഹാരാഷ്ട്ര -12. ഡല്‍ഹി -7, തമഴിനാട്- 5 , ഹരിയാന -2, ഗുജറാത്ത് -2, ഒറീസ 1.
Read More:ഒരു പാട്ട് പാടിയാലോ?- അനിയത്തിയുടെ മനോഹരമായ പാട്ടുമായി അനുസിത്താര
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ എക്‌സൈസ് വകുപ്പിലെ ഡ്രൈവര്‍ കെ പി സുനിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Story highlights- covid 19 kerala updates