സംസ്ഥാനത്ത് ഇന്ന് 123 പേർക്ക് കൊവിഡ്; 53 പേർക്ക് രോഗമുക്തി
June 25, 2020

സംസ്ഥാനത്ത് ഇന്ന് 123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് ഏഴാം ദിനമാണ് രോഗബാധിതരുടെ എണ്ണം നൂറുകടന്നത്. രോഗബാധിതരിൽ 84 പേർ വിദേശത്ത് നിന്നും എത്തിയതാണ്. 33 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കത്തിലൂടെ ആറുപേർക്കാണ് രോഗം ബാധിച്ചത്.
പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശൂര്‍ 10, കണ്ണൂര്‍ 9, കോഴിക്കോട് 7, മലപ്പുറം 6, കാസര്‍ഗോഡ് 4, ഇടുക്കി 3, തിരുവനന്തപുരം 2, കോട്ടയം 2, വയനാട് 2 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.
53 പേർ രോഗ മുക്തരായി. 3726 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത്. 1761 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.
Story highlights-kerala covid 19 updates