മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്ന വിവാഹ സംഘങ്ങൾക്ക് ക്വാറന്റീൻ ആവശ്യമില്ല- സർക്കാർ ഉത്തരവ്
June 24, 2020

മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വിവാഹത്തിനായി എത്തുന്ന വധൂവരന്മാർക്കും ബന്ധുക്കൾക്കും ക്വാറന്റീൻ ആവശ്യമില്ലെന്ന് സർക്കാർ ഉത്തരവ്. വരുന്നവർ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം വിവാഹ ക്ഷണക്കത്തും അപ്‌ലോഡ് ചെയ്യണം.
വിവാഹത്തിനായി എത്തുന്നവർക്ക് ഏഴുദിവസം കേരളത്തിൽ താമസിക്കാം. ശാരീരിക അകലം പാലിക്കണമെന്നും മറ്റു സ്ഥലങ്ങൾ സന്ദർശിക്കരുതെന്നും നിർദേശമുണ്ട്.
മുൻപ്, ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന സർക്കാർ ജീവനക്കാർക്കും, ബിസിനസുകാർക്കും, വിദ്യാർത്ഥികൾക്കും ക്വാറന്റീനിൽ ഇളവുകൾ ഉണ്ടായിരുന്നു.
Story highlights-kerala government permits wedding party from another state without quarantine