തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത- മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ ലഭിച്ചതിനെ തുടർന്ന് തെക്കൻ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത. ഇതു സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇനിയുള്ള ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 24 മുതൽ 27 വരെയാണ് മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളിൽ കേരള- കർണാടകാ തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് പോകരുതെന്ന് നിർദേശമുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ജൂൺ 26ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ 27ന് ഓറഞ്ച് അലേർട്ട്.
ജൂൺ 24ന് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ജൂൺ 25ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, എറണാകുളം,ഇടുക്കി എന്നിവടങ്ങളിലാണ് യെല്ലോ അലേർട്ട്.
Read More:അകക്കണ്ണുകൊണ്ടൊരു കിടിലൻ സ്മാഷ്; പിന്തുണയുമായി കുടുംബം, ഹൃദയംതൊട്ടൊരു വീഡിയോ
ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ജൂൺ 26ന് യെല്ലോ അലേർട്ട്.തൃശൂർ, മലപ്പുറം, കണ്ണൂർ, പാലക്കാട്, കാസർകോഡ് ജില്ലകളിലാണ് ജൂൺ 27 ന് യെല്ലോ അലേർട്ട്.
Story highlights-kerala weather alert