ഇലകളിൽ വിരിഞ്ഞ മയിലും തത്തയും വിവിധയിനം പക്ഷികളും; വിസ്മയമായി ശരത്തിന്റെ ലീഫ് ആർട്ട്- വീഡിയോ
June 17, 2020
ഉപയോഗ ശൂന്യമായ കുപ്പികളിലും ചിരട്ടകളിലും മറ്റ് പാഴ്വസ്തുക്കളിലും മനോഹരമായ സൃഷ്ടികൾ ഒരുക്കുന്നവർ ഈ ലോക്ക് ഡൗൺ സമയത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇലകളിൽ വിസ്മയം വിരിയിച്ചാണ് കോട്ടയം സ്വദേശിയായ ശരത്ത് ശ്രദ്ധേയനാകുന്നത്.
ചുറ്റുമുള്ള വിവിധയിനം ഇലകൾ മാത്രം ഉപയോഗിച്ച് പക്ഷികളുടെ രൂപമാണ് ശരത്ത് സൃഷ്ടിക്കുന്നത്. തെങ്ങിന്റെ ഉണങ്ങിയ കൊതുമ്പ് കൊണ്ട് പക്ഷിക്ക് കൂടുമൊരുക്കും. കോട്ടയം ജില്ലയിലെ ചേർപ്പുങ്കൽ സ്വദേശിയാണ് ഈ സൃഷ്ടികൾക്ക് പിന്നിലുള്ള ശരത്ത് ആർ ചന്ദ്രൻ. എം എസ് സി പഠനത്തിന് ശേഷം എറണാകുളം FACT യിൽ കെമിസ്റ്റായി ജോലി ചെയ്യുകയാണ് ശരത്ത്.
ജോലി തിരക്കിനിടയിലാണ് വളരെ കൗതുകമുണർത്തുന്ന സർഗസൃഷ്ടിക്കായി ശരത്ത് സമയം കണ്ടെത്തുന്നത്. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ശരത്തിന്റെ ലീഫ് ആർട്ട് ശ്രദ്ധേയമായിരിക്കുകയാണ്.
Story highlights- leaf art video by sarath