കെപിഎസി ലളിതയ്ക്ക് ശേഷം ഉറുവശിയായി കൊച്ചുമിടുക്കി, വൈറൽ വീഡിയോ

June 5, 2020
uruvashi

മലയാളികളുടെ പ്രിയതാരം കെപിഎസി ലളിതയുടെ മാധവി എന്ന കഥാപാത്രമായി എത്തി നിരവധി ആരാധകരെ നേടിയെടുത്ത കുട്ടിത്താരത്തിന്റെ പുതിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഏറെ കൗതുകം നിറയ്ക്കുന്നത്. ഉറുവശിയായാണ് ഇത്തവണ മീനുക്കുട്ടി എത്തുന്നത്.

ഉറുവശി വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ കഥാപാത്രത്തെ അതിന്റെ തനിമ ഒട്ടും ചോരാതെയാണ് ഈ മിടുക്കി അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ഞുമോളുടെ മുഖത്ത് വിരിയുന്ന ഭാവാഭിനയത്തിനും കൃത്യമായ ടൈമിങ്ങിനുമൊക്കെ നിറഞ്ഞ കൈയടിയാണ് സമൂഹമാധ്യങ്ങളിൽ നിന്നും ലഭിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട ഈ ടിക് ടോക്ക് വീഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു.

Story Highlights: little girl viral video as uruvashi