ലോക്ക് ഡൗൺ കാലത്തെ ഡിജിറ്റൽ വായന; രൂപവും രീതിയും മാറി വായനക്കാർ
ജൂൺ 19 ‘വായനാദിനം’ .. വീണ്ടുമൊരു വായനാദിനം കൂടി കടന്നു പോകുമ്പോള്‍ വായന എന്നത് ഒരു അനുഭവം മാത്രമല്ല, ഒരു സംസ്കാരത്തിന്റെ പ്രതീകം കൂടിയാണെന്ന തിരിച്ചറിവ് നമുക്ക് വളർത്തിയെടുക്കാം. വായനയിലൂടെ വളര്‍ത്തുന്നത് സംസ്കാരത്തെ തന്നെയാണ് ഈ വായനാ ദിനത്തിൽ പുതിയ തലമുറയുടെ സംസ്കാര സമ്പന്നതക്ക് പ്രചോദകമാകുന്ന രീതിയില്‍, വായനയെ പരിപോഷിപ്പിക്കാന്‍ നമുക്ക് തയാറെടുക്കാം.
വായന മരിക്കുന്നു എന്ന് പലരും പറയാറുണ്ട് എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല വായനയുടെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നത്. ഇന്റര്‍നെറ്റും, സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നവരാണ് പലരും. പുസ്തക വായന കുറഞ്ഞപ്പോൾ ഓണ്‍ലൈന്‍ വായന പരന്നതെന്ന് പറയാം. ഒരു വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വായന തീര്‍ച്ചയായും കൗതുകമുള്ളതു തന്നെയെന്നതിൽ സംശയമില്ല.
കൊറോണ വൈറസ് വ്യാപത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ കൂടുതൽ ആളുകളും ആശ്രയിച്ചത് ഡിജിറ്റൽ വായനയെ തന്നെയാണ്. പുസ്തക വായന ഇഷ്ടപ്പെടുന്നവർക്ക് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി സൗകര്യങ്ങളും ഒരുക്കിയിരുന്നു. പിഡിഎഫ് രൂപത്തിൽ എസ് സി ഇ ആർ ടി വെബ്സൈറ്റിൽ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരത്തിൽ നിരവധി പുസ്തകങ്ങളാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ വായനക്കാരിലേക്ക് എത്തിയത്.
Read also: പി എൻ പണിക്കരുടെ ഓർമയിൽ ഇന്ന് വായനാദിനം; ഇത് വായനയുടെ മുഖം മാറിയ കാലം
മലയാളിയെ അക്ഷരത്തിന്റെയും വായാനയുടെയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായനാ ദിനമായി ആചരിക്കുന്നത്. ജൂൺ 19 മുതൽ 25 വരെ വായനാ വാരമായി ആചരിക്കാറുണ്ട്. ‘വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും’ എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾക്ക് ഈ ദിനം ഏറെ പ്രാധാന്യം നൽകുന്നു.
Story Highlights: Digital reading