പാട്ടിനൊപ്പം ഗ്ലാസിലും കിണ്ടിയിലും സ്പൂണിലും പശ്ചാത്തല സംഗീതമൊരുക്കി ഒരു അനുഗ്രഹീത കലാകാരൻ- ശ്രദ്ധേയമായി വീഡിയോ
സംഗീതലോകത്ത് ദിനംപ്രതി മാറ്റങ്ങളും പരീക്ഷണങ്ങളുമെല്ലാം നടക്കുന്ന കാലമാണ്. വ്യത്യസ്തങ്ങളായ ഒരുപാട് ആവിഷ്കാരങ്ങൾ ഈ ലോക്ക് ഡൗൺ സമയത്തും കാണാൻ സാധിച്ചു. ഒന്നിച്ച് ചേരാൻ സാധിക്കുന്നില്ലെങ്കിലും അകലങ്ങളിലിരുന്ന് സംഗീതത്തിലൂടെ പലരും ഒന്നിച്ചു. ഇപ്പോൾ വ്യത്യസ്തമായ ആവിഷ്കാരവുമായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനാകുകയാണ് ദേവീദാസ് ബാലചന്ദ്രൻ എന്ന ചെറുപ്പക്കാരൻ.
ഏകാംഗ സംഗീതം എന്ന് പറയാം, ദേവീദാസിന്റെ ഈ പരീക്ഷണം. കാരണം, പാടിയിരിക്കുന്നതും പശ്ചാത്തല സംഗീതമൊരുക്കിരിക്കുന്നതും ദേവീദാസ് തന്നെയാണ്. മാത്രമല്ല, ദേവീദാസിന്റെ പാട്ടിന് അകമ്പടിയൊരുക്കിയിരിക്കുന്ന വസ്തുക്കളാണ് കൗതുകമുണർത്തുന്നത്. ഹാർമോണിയത്തിനും വയലിനും പുറമെ ഗ്ലാസ്, സ്പൂൺ, കിണ്ടി മുതലായവയാണ് ഉപയോഗിച്ചിരിക്കുന്നത്.
ആനന്ദം എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ വരികൾക്ക് സച്ചിൻ വാര്യർ സംഗീതം നൽകി രഘു ദീക്ഷിത് ഗോപാലകൃഷ്ണനും, സച്ചിൻ വാര്യരും ചേർന്ന് ആലപിച്ച മനോഹര ഗാനമാണ് ദേവീദാസ് ബാലചന്ദ്രൻ പുനഃരാവിഷ്കരിച്ചിരിക്കുന്നത്. സോങ്ങ് മിക്സ് മാത്രം സുഹൃത്തായ വിഷ്ണു പ്രസാദാണ് നിർവഹിച്ചിരിക്കുന്നത്.
Read More: പ്രതിരോധത്തിന്റെ കരുത്തും അതിജീവനത്തിന്റെ വെളിച്ചവും പകര്‍ന്ന് മ്യൂസിക് വീഡിയോ
കോട്ടയം മറ്റക്കര സ്വദേശിയായ ദേവീദാസ് ബാലചന്ദ്രൻ കഥകളി സംഗീതത്തിൽ പ്രസിദ്ധനായ കലാമണ്ഡലം ബാലചന്ദ്രന്റെയും രജിത ബാലചന്ദ്രന്റെയും മകനാണ്.
Story Highlights-lock down musical experiment by musician devidas balachandran