ലോക്ക്ഡൗൺ ഇളവുകൾക്ക് ശേഷം സംസ്ഥാനത്ത് ആരാധനാലയങ്ങൾ ഇന്ന് തുറക്കും
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾക്ക് ശേഷം ആരാധനാലയങ്ങൾ ഇന്ന് തുറക്കും. നിയന്ത്രങ്ങളോടെ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ആരാധനാലയങ്ങൾ തുറക്കുന്നത്.
ഇതിന്റെ ഭാഗമായി ക്രിസ്ത്യൻ പള്ളികളിൽ ഇന്ന് കുർബാന നടക്കും. 100 പേരിൽ താഴെ ആളുകൾക്ക് മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. അതേസമയം വൈറസ് വ്യാപനത്തിന്റെ സാധ്യതയുണ്ടായാൽ പള്ളികൾ അടയ്ക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ രൂപതാധ്യക്ഷന്മാർക്ക് തീരുമാനമെടുക്കാമെന്നും നിർദേശമുണ്ട്.
എന്നാൽ എറണാകുളം- അങ്കമാലി, ചങ്ങനാശേരി അതിരൂപതകളിൽ വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കുന്നതല്ല. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പള്ളികൾ തുറക്കേണ്ടെന്നാണ് ഭൂരിഭാഗം ഇടവകകളുടെയും തീരുമാനം.
ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ചടങ്ങുകൾ ആരംഭിക്കും. ഓൺലൈനായി ബുക്ക് ചെയ്തവർക്ക് മാത്രമാണ് ദർശനാനുമതി . മിക്ക മുസ്ലിം പള്ളികളും തുറക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്.