ഈ ദുഃഖം അതിജീവിക്കാൻ മേഘ്നയ്ക്ക് സാധിക്കട്ടെ; ചിരഞ്ജീവി സാർജയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് മലയാള താരങ്ങൾ
നടി മേഘ്ന രാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സാർജയുടെ അകാല വിയോഗത്തിൽ ആദരാഞ്ജലിയർപ്പിച്ച് താരങ്ങൾ. മലയാളത്തിൽ നിന്നും പൃഥ്വിരാജ് സുകുമാരൻ, നസ്രിയ നസീം, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിരഞ്ജീവിക്ക് ആദരാഞ്ജലികൾ അറിയിച്ചത്.
‘നിങ്ങളെ ഒരുപാട് മിസ് ചെയ്യും ഭായ്’ എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്. ‘ഈ ദുഃഖം അതിജീവിക്കാൻ മേഘ്നയ്ക്ക് സാധിക്കട്ടെ’ എന്ന് പൃഥ്വിരാജ് കുറിച്ചു. ‘മെമ്മറീസ്’ എന്ന പൃഥ്വിരാജ് ചിത്രത്തിൽ മേഘ്നയായിരുന്നു നായിക. നസ്രിയയുടെ അമ്മ വേഷത്തിലും മേഘ്ന അഭിനയിച്ചിരുന്നു.
Read More: വിശ്വസിക്കുമോ, ചിത്രരചന പഠിക്കാത്ത ഒരാളുടെ വരകളാണിതെന്ന്?- നിറങ്ങളിൽ വസന്തം തീർത്ത് ഒരു കലാകാരി
നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ചിരഞ്ജീവി സാർജ. വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ അസ്വസ്ഥത തോന്നിയതോടെ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. തുടർന്ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.
Story highlights-malayalam actors pay homage to chiranjeevi sarja