പുതിയ വീട്ടിലെ പുലർകാല അതിഥികൾ;ശ്രദ്ധേയമായി മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾ
June 24, 2020

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ താരമാകുന്നത് നീളൻ ലെൻസുള്ള കാമറയുമായി ചിത്രം പകർത്തുന്ന ആളാണ്. പല സിനിമാ താരങ്ങളും ഈ ഫോട്ടോഗ്രാഫറുടെ ചിത്രം പങ്കുവെച്ചെങ്കിലും ആളെ തിരിച്ചറിഞ്ഞത് ചുരുക്കം ചിലരാണ്. മറ്റാരുമല്ല, മലയാള സിനിമയുടെ പ്രിയങ്കരനായ മമ്മൂട്ടിയാണ് താടിയും മുടിയും നീട്ടിയ ഈ ഫോട്ടോഗ്രാഫർ.
മുൻപ് തന്നെ മമ്മൂട്ടിയുടെ ഫോട്ടോഗ്രഫി പ്രിയം പ്രസിദ്ധമാണ്. പുതിയ വീട്ടിൽ പുലർകാലത്തെത്തുനിന്ന അതിഥികളായ കിളികളെയാണ് മമ്മൂട്ടി ക്യാമറയിൽ പകർത്തുന്നത്. മൈനയും ഇരട്ടവാലനുമൊക്കെ ചിത്രങ്ങളിലുണ്ട്.
വെറുമൊരു ഇഷ്ടമല്ല ഫോട്ടോഗ്രഫിയോട് എന്ന് ചിത്രങ്ങൾ കാണുമ്പോൾ വ്യക്തമാകും. പഴയ ഹോബിയാണെന്ന് ഇതെന്ന് ചിത്രം പങ്കുവെച്ച് മമ്മൂട്ടി കുറിച്ചിട്ടുണ്ട്.
Story highlights-mammootty’s photography