ആ ചിരി ഇനിയില്ല; പത്മജ രാധാകൃഷ്ണന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കലാലോകം
ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന് അന്തരിച്ചു. പ്രശസ്ത സംഗീത സംവിധായകന് എംജി രാധാകൃഷ്ണന്റെ ഭാര്യയാണ്. 68 വയസ്സായിരുന്നു പ്രായം. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്കെ ഹോസ്പിറ്റലില്‍വെച്ചായിരുന്നു അന്ത്യം.
കലാ-സാംസ്കാരിക രംഗത്തെ നിരവധിപ്പേരാണ് പത്മജയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്. പൊതുപരിപാടികളില്‍ സജീവമായിരുന്ന പത്മജയുടെ പുഞ്ചരിയ്ക്കുന്ന മുഖം മലയാളികള്‍ക്ക് അത്രമേല്‍ സുപരിചിതമാണ്. മിസ്റ്റര്‍ ബീന്‍- ദ് ലാഫ് റയറ്റ് എന്ന ചിത്രത്തില്‍ പത്മജ രാധാകൃഷ്ണന് നാല് പാട്ടുകളുടെ രചന നിര്‍വഹിച്ചിട്ടുണ്ട്. കവിത എഴുതുന്നതിലും സജീവമായിരുന്നു പത്മജ.
എം ജി രാധാകൃഷ്ണന്റെ ഓര്‍മ്മയില്‍ പത്മജ എഴുതിയെ ‘നിന്നെ ഞാന്‍ കാണുന്നു’ എന്ന ഗാനം ഏറെ ആസ്വാദക ശ്രദ്ധ നേടിയതാണ്. എം ജയചന്ദ്രന് സംഗീതം പകര്‍ന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയാണ്.
Story highlights: Padmaja Radhakrishnan passes away