പ്രതിരോധത്തിന്റെ കരുത്തും അതിജീവനത്തിന്റെ വെളിച്ചവും പകര്‍ന്ന് മ്യൂസിക് വീഡിയോ

June 2, 2020
CORONA SONG MALAYALAM

മാസങ്ങള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. കൊറോണ ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പകരുന്ന കരുത്ത് ചെറുതല്ല. കൊവിഡ് കാലത്ത് അതിജീവനത്തിന്റെ വെളിച്ചം പകര്‍ന്നുകൊണ്ട് നിരവധി സംഗീത, നൃത്ത വീഡിയോകള്‍ പുറത്തിറങ്ങിയിരുന്നു. ഇത്തരത്തിലുള്ള ഒരു സംഗീത വീഡിയോ വീണ്ടും മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു.

ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കരുത്തും അതിജീവനത്തിന്റെ നറുവെളിച്ചവും പകരുന്നതാണ് അശ്വതി നിധില്‍ തയാറാക്കിയ ഈ സംഗീത വീഡിയോ. അശ്വതി നിധില്‍ എഴുതിയ വരികളും ഒരുക്കിയ സംഗീതവും ഗാനത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.

അശ്വതി നിധിലും അരവിന്ദ് മുരളിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിനിയാണ് അശ്വതി നിധില്‍. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മ്യൂസിക്കില്‍ ബിരുദാനന്തരബിരുദം നേടിയ അശ്വതി; ഗാനരചയിതാവ്, ഗായിക, സംഗീത സംവിധായിക എന്നീ മേഖലകളില്‍ സജീവമാണ്.

ദിനേഷ് ഭാസ്‌കര്‍ വീഡിയോയുടെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. അഭിഷയ് യൊവാസ്, അംജു പുളിക്കന്‍, നിധില്‍ ബെസ്റ്റൊ തുടങ്ങിയവരാണ് സംഗീത വീഡിയോയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Story highlights: PORUTHAM NEDAM CORONA SONG MALAYALAM