ഭൂമിക്കടിയിൽ കണ്ടെത്തിയത് 4500 വർഷം പഴക്കമുള കുഴികളുടെ വലയം

ചരിത്രത്തിന്റെ അവശേഷിപ്പുകളായി ഭൂമിയിൽ നിലകൊള്ളുന്ന പല നിർമ്മിതികളും കാഴ്ചക്കാരെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഭൂമിക്കടിയിൽ 4500 വർഷം പഴക്കമുള്ള കുഴികളുടെ വലയം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ആദ്യ കാഴ്ചയിൽത്തന്നെ അത്ഭുതം തോന്നിപോകുന്നതാണ് ഇതിന്റെ നിർമ്മിതി.
യുകെയിലെ പ്രശസ്ത ചരിത്ര സ്മാരകമായ സ്റ്റോൺ ഹെൻജിന് സമീപത്താണ് ഈ നിർമിതി കണ്ടെത്തിയത്. ഏകദേശം 20 ഓളം കുഴികൾകൊണ്ട് നിർമ്മിച്ച വലയമാണ് ഇവിടെ കണ്ടെത്തിയത്. 5 മീറ്റർ ആഴവും 10 മീറ്റർ വ്യാസവുമുള്ള കുഴികളാണ് ഇവ. ഈ കുഴികൾക്ക് നടുവിലായി ഡറിങ്‌ടൻ വോൾസ് എന്ന സ്മാരകവും സ്ഥിതിചെയ്യുന്നുണ്ട്.
ഗവേഷകരുടെ കണ്ടെത്തൽ പ്രകാരം ഇതൊരു വിശുദ്ധസ്ഥലമായിരിക്കാം എന്നാണ് പറയുന്നത്. ഈ സ്മാരകത്തിലേക്ക് ആളുകൾ പ്രവേശിക്കാതിരിക്കാനായാണ് ഇത്തരത്തിൽ കുഴികൾ നിർമ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്.
Read also: ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടദിനം; ചരിത്രത്തിൽ ഇടംനേടിയ ‘ജൂൺ 25’
അതേസമയം പ്രാചീനകാലത്ത് ബ്രിട്ടനിൽ ജീവിച്ചിരുന്നവർ എണ്ണം എടുക്കുന്നതിനായി വികസിപ്പിച്ചെടുത്ത സംവിധാനമെന്ന നിലയിൽ ഏറ്റവും വലിയ തെളിവാണ് ഈ കണ്ടെത്തൽ എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. ഈ നിർമിതിയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.
Story Highlights: Prehistoric monument discovered in UK