‘രോഹിത് ശർമ്മയെ പോലെ പുൾ ഷോട്ടാണെന്ന് വിചാരിച്ച് അടിക്കും,പക്ഷെ..’- രസകരമായ ജോർദാൻ വിശേഷവുമായി പൃഥ്വിരാജ്

ജോർദാനിൽ നിന്നും മാസങ്ങൾക്ക് ശേഷം എത്തിയിട്ടും ‘ആടുജീവിതം’ വിശേഷങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല പൃഥ്വിരാജ്. ക്വാറന്റീൻ വിശേഷങ്ങളും ശരീര സംരക്ഷണവും കുടുംബ വിശേഷങ്ങളുമൊക്കെയാണ് പൃഥ്വിരാജ് ആരാധകരോട് പങ്കുവെച്ചിരുന്നത്. ഇപ്പോൾ ജോർദാനിലെ ഷൂട്ടിംഗ് ഇടവേളയിലെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
ക്രിക്കറ്റ് കളിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് രസകരമായ കുറിപ്പിനൊപ്പം പങ്കുവെച്ചത്. ‘രോഹിത് ശർമയാണെന്ന രീതിയിൽ പുൾ ഷോട്ടാണെന്ന് വിചാരിച്ച് അടിക്കും, പക്ഷേ ഷോട്ട് മിഡ് വിക്കറ്റിൽ തന്നെ പുറത്താകും’. ക്രിക്കറ്റ് തന്റെ പ്രിയ വിനോദമാണെന്ന് പൃഥ്വിരാജ് മുൻപും വ്യക്തമാക്കിയിട്ടുണ്ട്.
Read More: ‘ചന്ദന കാറ്റേ, കുളിർകൊണ്ടുവാ..’- ശ്രുതിയും താളവും ചോരാതെ ഒരു കുരുന്നുഗായിക- ഹൃദ്യം, ഈ വീഡിയോ
ജോർദാനിൽ നിന്നും എത്തി 14 ദിവസത്തെ ക്വാറന്റീന് ശേഷം വീട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയുകയാണ് പൃഥ്വിരാജ്. താടിയില്ലാത്ത ലുക്കിലാണ് താരം ഇപ്പോൾ.
Story highlights- prithiraj about aadujeevitham days