ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ 24ന്യൂസ് റൂമില്‍ നിന്നും ലോഞ്ച്; ചരിത്രം കുറിച്ച് റെനോ ട്രൈബര്‍
പ്രശസ്ത വാഹന നിര്‍മാതാക്കളായ റെനോള്‍ട്ടിന്റെ വാഹന ശ്രേണിയിലെ റെനോ ട്രൈബര്‍ കേരളത്തില്‍ ലോഞ്ച് ചെയ്തു. ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ 24ന്യൂസ് റൂമില്‍ നിന്നുമായിരുന്നു റെനോ ട്രൈബറിന്റെ ലോഞ്ച്. ഓഗ്മെന്റഡ് റിയാലിറ്റി സൗകര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരാണ് വാഹനം ലോഞ്ച് ചെയ്തത്. കേരളത്തില്‍ ഇത് ആദ്യമായാണ് ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ ഒരു കാര്‍ ലോഞ്ച് ചെയ്യുന്നതും.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് റെനോ ട്രൈബര്‍ ഇത്തരത്തില്‍ ലോഞ്ച് ചെയ്തത്. ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ വ്യത്യസ്തമായി കാര്‍ ലോഞ്ച് ചെയ്തുകൊണ്ട് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ കൂടെ ഭാഗമായിരിക്കുകയാണ് പ്രമുഖ വാഹന ഡീലറായ ടിവിഎസ്.
Read more: സൗന്ദര്യമൊഴുകുന്ന ചിത്രകൂട്; ഇത് ‘ഇന്ത്യയുടെ നയാഗ്ര’
സെവന്‍ സീറ്റര്‍ കാറാണ് റെനോ ട്രൈബര്‍. 6,18000 രൂപ മുതലാണ് കാറിന്റെ വില. റെനോയുടെ കിഡ്-നും ഡെസ്റ്ററിനും ശേഷം വിജയശ്രേണിയിലേക്ക് എത്തിയ വാഹനംകൂടിയാണ് ട്രൈബര്‍. കേരളത്തിലെ ടിവിഎസ് റെനോയുടെ എല്ലാ ഷോറൂമുകളിലും വാഹനം കാണുവാനും ടെസ്റ്റ് ഡ്രൈവ് നടത്താനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Story highlights: Renault Triber launch in Kerala through 24 news Augmented Reality