എസ് എസ് എൽ സി പരീക്ഷാഫല പ്രഖ്യാപനം ഇന്ന്
June 30, 2020

എസ് എസ് എൽ സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് ഫലം അറിയാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ 4.22 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
പി.ആർ.ഡിയുടെ ആപ്പ് വഴിയും കൈറ്റിന്റെ പ്രത്യേക പോർട്ടൽ വഴിയും ഫലം അറിയാം. സഫലം 2020 മൊബൈൽ ആപ്പ് വഴിയും ഫലം അറിയുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
Story Highlights: SSLC Result Announces today