ഉറവിടമറിയാത്ത രോഗികൾ വർധിക്കുന്നു- തലസ്ഥാനത്ത് കർശന നിയന്ത്രണം
ഉറവിടമറിയാതെയും സമ്പർക്കത്തിലൂടെയും രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. സമ്പർക്കത്തിലൂടെ എട്ടുപേർക്കും ഉറവിടമറിയാതെ 16 പേർക്കുമാണ് തിരുവനന്തപുരത്ത് രോഗം ബാധിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെൻറ് സോണുകളും ഏഴായി വർധിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരത്ത്.
മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവറിൽ നിന്നും സമ്പർക്കത്തിലൂടെ ആറുപേർക്കാണ് രോഗം ബാധിച്ചത്. അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകുകയാണ്. ഇന്നലെ മാത്രം 150 പേർക്കാണ് രോഗം ബാധിച്ചത്.
Read More: സംസ്ഥാനത്ത് 150 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; 65 പേര്‍ക്ക് രോഗ മുക്തി
പത്ത് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഇന്നലെ മാത്രം രോഗം ബാധിച്ചത്. ഇതോടെ 1846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2006 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.
Story highlights-strict covid 19 regulations