നിറചിരിയോടെ അച്ഛന്റെ കൈകളില്‍ ഗോകുല്‍; പഴയകാല കുടുംബചിത്രം പങ്കുവെച്ച് സുരേഷ് ഗോപി

June 12, 2020
Suresh Gopi shares family photo

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം പലപ്പോഴും കുടുംബവിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ പഴക്കമുള്ള കുടുംബചിത്രം പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. മകനും അഭിനേതാവുമായ ഗോകുല്‍ സുരേഷിന്റെ നിറചിരിയാണ് ഫോട്ടോയുടെ പ്രധാന ആകര്‍ഷണം.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു പഴയകാല ചിത്രവും താരം പങ്കുവെച്ചിരുന്നു. ഇരുവരുടെയും മുഖത്തെ നിഷ്‌കളങ്കമായ ചിരി തന്നെയായിരുന്നു ആ ചിത്രത്തിലേയും പ്രധാന ആകര്‍ഷണം. മികച്ച കമന്റുകളാണ് താരത്തിന്റെ പഴയകാല ഫോട്ടോകള്‍ ലഭിയ്ക്കുന്നതും.

Read more: തുമ്പിക്കൈ ഉപയോഗിക്കാന്‍ പഠിയ്ക്കുന്ന കുട്ടിയാന; ഒടുവില്‍ ഒരു സന്തോഷ ചിരിയും: വൈറല്‍ വീഡിയോ

അതേസമയം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം നിര്‍വഹിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിയ്ക്കുകയാണ് സുരേഷ് ഗോപി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം താരം മടങ്ങിയെത്തിയ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ പ്രകടനവും പ്രേക്ഷക ഹൃദയങ്ങള്‍ ഏറ്റെടുത്തു.

Story highlights: Suresh Gopi shares family photo

View this post on Instagram

❤️ . #GodBlessedBeing

A post shared by Suresh Gopi (@thesureshgopi) on