പിറന്നാൾ ദിനത്തിൽ സുരേഷ് ഗോപിക്ക് മക്കളൊരുക്കിയ സർപ്രൈസ്- ശ്രദ്ധേയമായി ആഘോഷ ചിത്രം

സുരേഷ് ഗോപിയുടെ 61-ാം പിറന്നാൾ ഡിജിറ്റൽ ലോകത്ത് ആഘോഷമാക്കുകയായിരുന്നു ആരാധകർ. ഏറെക്കാലത്തിനു ശേഷം രണ്ടു ചിത്രങ്ങളുടെ വിശേഷമാണ് പിറന്നാൾ ദിനത്തിൽ സുരേഷ് ഗോപിക്കായി കാത്തിരുന്നത്.
സിനിമാ വിശേഷങ്ങൾക്കൊപ്പം തന്നെ വീട്ടിലും പിറന്നാൾ ആഘോഷം ഗംഭീരമാക്കിയിരിക്കുകയാണ് സുരേഷ് ഗോപി. മക്കളായ ഗോകുൽ സുരേഷ്, ഭാവ്നി, ഭാഗ്യ എന്നിവർ ചേർന്നാണ് അച്ഛന്റെ ജന്മദിനം ആഘോഷമാക്കിയത്. ഭാര്യ രാധികക്കും മക്കൾക്കുമൊപ്പം സുരേഷ് ഗോപി കേക്ക് മുറിച്ചാണ് പിറന്നാൾ ആഘോഷിച്ചത്.
Read More: ‘കടുവാക്കുന്നേല്‍ കുറുവച്ചനായി’ സുരേഷ് ഗോപിയുടെ ഗംഭീര വരവ്
പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു. 2015ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ന് ശേഷം സിനിമയില്‍ നിന്നും സുരേഷ് ഗോപി നീണ്ട ഇടവേളയെടുത്തിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് സത്യന് സംവിധാനം നിര്‍വഹിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് രണ്ടാം വരവ് നടത്തിയത്. ഇപ്പോൾ ‘കാവൽ’ എന്ന നിധിൻ രഞ്ജി പണിക്കർ ചിത്രവും, ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന സുരേഷ് ഗോപിയുടെ 250മത്തെ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Story highlights-suresh gopi’s birthday celebration