‘ചിരിയാണ് ഇവരുടെ മെയിന്‍’; ഗോകുലിനൊപ്പമുള്ള പഴയകാലം ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി
വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം പലപ്പോഴും കുടുംബവിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകനും അഭിനേതാവുമായ ഗോകുല്‍ സുരേഷിനൊപ്പമുള്ള ഒരു പഴയകാല ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപി.
ഇരുവരുടെയും മുഖത്തെ നിഷ്കളങ്കമായ ചിരിയാണ് ഫോട്ടോയിലെ പ്രധാന ആകര്‍ഷണം. മികച്ച കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിയ്ക്കുന്നതും. ഗുരുവായൂരില്‍ നിന്നും പകര്‍ത്തിയതാണ് ഈ ചിത്രം.
അതേസമയം സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം നിര്‍വഹിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിയ്ക്കുകയാണ് സുരേഷ് ഗോപി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം താരം മടങ്ങിയെത്തിയ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ പ്രകടനവും പ്രേക്ഷക ഹൃദയങ്ങള്‍ ഏറ്റെടുത്തു.
Story highlights: Sursh Gopi-shars pic with Gokul