ടിക് ടോക് ഫോണിൽ നിന്നും അപ്രത്യക്ഷമാകുന്നു

June 30, 2020
TikTok

ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക് അടക്കമുള്ള 59 ആപ്പുകൾ ഇന്ത്യ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ഈ തീരുമാനത്തിന് പിന്നാലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഡൗൺ ലോഡ് ചെയ്യാൻ കഴിയാത്ത രീതിയിൽ ടിക് ടോക് ബ്ലോക്ക് ചെയ്തിരുന്നു. നിലവിൽ ടിക് ടോക് ആപ്ലിക്കേഷൻ ഉള്ളവർക്ക് തുടർന്നും ഇത് ഉപയോഗിക്കാനും വീഡിയോ പോസ്റ്റ് ചെയ്യാനും സാധിക്കും എന്ന തരത്തിലായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ മിക്ക ഫോണുകളിൽ നിന്നും ടിക് ടോക്കുകൾ ഇപ്പോൾ അപ്രത്യക്ഷമാകുകയാണ്.

ടിക് ടോക് ആപ്പ് ഓപ്പൺ ചെയ്ത് കഴിയുമ്പോഴാണ് ഉപയോഗിയ്ക്കാൻ സാധിക്കില്ല എന്ന രീതിയിൽ സ്‌ക്രീനിൽ നോട്ടീസ് പ്രത്യക്ഷമാകുന്നത്.

അതേസമയം വരും ദിവസങ്ങളിൽ മറ്റ് ആപ്പുകളും പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം.

നിരോധിക്കപ്പെട്ട ആപ്ലിക്കേഷനുകള്‍

ടിക് ടോക്, ഷെയര്‍ ഇറ്റ്, ക്വായ്, യുസി ബ്രൗസര്‍, ബയ്ഡു മാപ്, ഷെന്‍, ക്ലാഷ് ഓഫ് കിങ്‌സ്, ഡിയു ബാറ്ററി സേവര്‍, ഹലോ, ലൈക്കീ, യുക്യാം മേക്കപ്പ്, മി കമ്യൂണിറ്റി, സിഎം ബ്രൗസര്‍, വൈറസ് ക്ലീനര്‍, എപിയുഎസ് ബ്രൗസര്‍, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്‌ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയില്‍, വെയ്‌ബോ, എക്‌സെന്‍ഡര്‍, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെല്‍ഫി സിറ്റി, മെയില്‍ മാസ്റ്റര്‍, പാരലല്‍ സ്‌പെയ്‌സ്, എംഐ വിഡിയോ കോള്‍ ഷാവോമി, വിസിങ്ക്, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്ടു, വിഗോ വിഡിയോ,ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോര്‍ഡര്‍, വോള്‍ട്ട് ഹൈഡ്, കേഷെ ക്ലീനര്‍, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനര്‍, ഡിയു ബ്രൗസര്‍, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്‌സ്, ക്യാം സ്‌കാനര്‍, ക്ലീന്‍ മാസ്റ്റര്‍ ചീറ്റ മൊബൈല്‍, വണ്ടര്‍ ക്യാമറ, ഫോട്ടോ വണ്ടര്‍, ക്യുക്യു പ്ലേയര്‍, വി മീറ്റ്, സ്വീറ്റ് സെല്‍ഫി, ബയ്ഡു ട്രാന്‍സ്‌ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റര്‍നാഷനല്‍, ക്യുക്യു സെക്യൂരിറ്റി സെന്റര്‍, ക്യുക്യു ലോഞ്ചര്‍, യു വിഡിയോ, വി ഫ്‌ലൈ സ്റ്റാറ്റസ് വിഡിയോ, മൊബൈല്‍ ലെജണ്ട്‌സ്, ഡിയു പ്രൈവസി.

Story Highlights: TikTok vanishes from phones