ഈ വിരലുകൾ ആരുടേത്..? സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ…
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ഒരു ചിത്രം. ഇന്ത്യൻ ഫോറസ്ററ് ഓഫീസർ സുശാന്ത് നന്ദ ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഈ മൃഗം ഏതാണെന്ന് ഊഹിക്കാമോ എന്ന അടിക്കുറുപ്പോടെ പങ്കുവയ്ക്കപ്പെട്ട ചിത്രം, ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു. ഒരു മൃഗത്തിന്റെ കാൽ വിരലുകൾ പോലെ തോന്നിക്കുന്ന ചിത്രത്തിന് വ്യത്യസ്തമായ ഉത്തരങ്ങളുമായി ഒരുപാട് ആളുകൾ എത്തുന്നുണ്ട്.
Read also: ‘ഒരു മുറയിൽ വന്ത് പാർത്തായ’; മനോഹരഗാനത്തിന് താളംകൊട്ടി വിസ്മയിപ്പിച്ച് കൊച്ചുമിടുക്കൻ, വീഡിയോ
ഗൊറില്ലയുടെ വിരലുകൾ ആണെന്നും ഏതോ അന്യഗ്രഹ ജീവിയുടേതുപോലെയുണ്ടെന്നുമൊക്കെ അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. ‘ഗെയിം ഓഫ് ത്രോൺസ്’ വെബ് സീരിസിലെ വൈറ്റ് വാക്കേഴ്സ് എന്ന അഭിപ്രായവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
Can you identify this animal? pic.twitter.com/6WHc2cidRO
— Susanta Nanda (@susantananda3) June 14, 2020
എന്നാൽ ആദ്യ കാഴ്ചയിൽ ഏതോ കാട്ടുമൃഗത്തിന്റെ കാൽ വിരലുകൾ എന്ന് തോന്നുമെങ്കിലും ഇത് ഒരു തരം ഫംഗസിന്റെ ചിത്രമാണ്. സൈലാറിയ പോളിമോർഫ ( Xylaria polymorpha) എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. ഡെഡ് മാൻസ് ഫിംഗേഴ്സ് എന്നും ഇത് അറിയപ്പെടാറുണ്ട്.
Story Highlights: Truth behind the spooky viral picture