കൊവിഡ്-19 ലക്ഷണങ്ങളിൽ പുതിയ രണ്ടെണ്ണം കൂടി സ്ഥിരീകരിച്ചു

June 14, 2020

കൊവിഡ് അതിരൂക്ഷമായി തുടരുകയാണ്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ പ്രതിസന്ധിയിലാണ്. പണി, ചുമ, ശ്വാസതടസം തുടങ്ങിയവയാണ് കൊവിഡ്-19 പ്രധാന ലക്ഷണങ്ങളായി വിലയിരുത്തുന്നത്. അതിനോടൊപ്പം പുതിയ രണ്ടു ലക്ഷണങ്ങൾ കൂടി പരിഗണിച്ചു.

രുചിയും ഗന്ധവും തിരിച്ചറിയാൻ സാധിക്കാത്തതാണ് പുതിയ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഉള്ളവരെയും ഇനി കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ലോകാരോഗ്യ സംഘടനാ മുൻപ് തന്നെ ഇത് കൊവിഡ് ലക്ഷണമായി വിലയിരുത്തിയെങ്കിലും ഇപ്പോഴാണ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്.

Read More: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു

പനി, ചുമ, കഫം, പേശിവേദന, ശ്വാസതടസം, തൊണ്ടവേദന, വയറിളക്കം, രുചിയില്ലായ്മ, ജലദോഷം, ഗന്ധം തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പ്രായമായവരിലും കുട്ടികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും ക്ഷീണം, വിശപ്പില്ലായ്മ, ദേഹമനക്കാൻ വയ്യാത്ത സ്ഥിതി, എന്നിവയും കാണാൻ സാധിക്കും.

Story highlights-two new symptoms of covid-19