മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി
June 15, 2020

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു വിവാഹം.