സാമൂഹിക അകലം പാലിക്കാൻ പുതിയ ആശയം; ഹിറ്റായി ചെരിപ്പുകൾ
ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള ഏക മാർഗം. പൊതുഇടങ്ങളിൽ ആളുകൾ തമ്മിൽ അകലം പാലിക്കുന്നതിനായി നിരവധി മാർഗങ്ങളാണ് അധികൃതർ സ്വീകരിക്കുന്നത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് സോഷ്യൽ ഡിസ്റ്റൻസിനായി സ്വീകരിച്ചിരിക്കുന്ന ഒരു പുതിയ ഐഡിയ.
സാമൂഹിക അകലം പാലിക്കുന്നതിനായി നിർമിച്ച ചെരുപ്പുകളാണ് സോഷ്യൽ മീഡിയയിൽ ഏറെ കൗതുകമുണർത്തുന്നത്. ഗ്രിഗോർ ലൂപ്പ് എന്ന റൊമാനിയൻ ഷൂ നിർമ്മാതാവാണ് ഈ മനോഹരമായ ആശയത്തിന് പിന്നിൽ.
Read also: ഈ ചിത്രത്തിൽ മാനിനൊപ്പം ഉള്ള ആളെ കണ്ടെത്താമോ..? സോഷ്യൽ ലോകത്ത് വൈറലായി ഒരു ചിത്രം
കൊറോണ വൈറസിന്റെ വ്യാപനത്തിന് ശേഷവും സാമൂഹിക അകലം പാലിക്കാതെ ആളുകൾ അശ്രദ്ധമായി നടക്കുന്നത് കണ്ടതോടെയാണ് നിളം കൂടിയ മുൻഭാഗങ്ങളുള്ള ഷൂസുകൾ നിർമ്മിക്കാൻ ലൂപ്പ് തീരുമാനിച്ചത്. ലൂപ്പിന്റെ പുതിയ ഷൂസ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആവശ്യക്കാരുടെ എണ്ണവും വർധിച്ചു.
Story Highlights: long nosed shoes to maintain social distance