‘എന്നെപോലെ തല കുത്തി നിൽക്കാൻ പറ്റുമോ സക്കീർ ഭായിക്ക്?’- വർക്ക്ഔട്ട് വീഡിയോ പങ്കുവെച്ച് ടൊവിനോ തോമസ്
June 15, 2020

ശരീരം നല്ല ഫിറ്റായി സൂക്ഷിക്കുന്ന നടനാണ് ടൊവിനോ തോമസ്. ലോക്ക് ഡൗൺ സമയത്ത് ടൊവിനോ ഏറ്റവുമധികം സമയം ചിലവഴിച്ചത് വീട്ടിലെ ജിമ്മിലാണ്. ഇപ്പോൾ ഒരു വർക്ക്ഔട്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ. രസകരമായ ക്യാപ്ഷനിലൂടെയാണ് വീഡിയോ ശ്രദ്ധിക്കപ്പെടുന്നത്.
‘തല കുത്തി നിൽക്കാൻ പറ്റുമോ സക്കീർ ഭായിക്ക്?’ എന്ന രസകരമായ സിനിമാ ഡയലോഗാണ് ടൊവിനോ വീഡിയോക്ക് ഒപ്പം നൽകിയിരിക്കുന്നത്.
വീട്ടിലെ ജിമ്മിൽ മകൾ ഇസയ്ക്കൊപ്പമുള്ള വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. ലോക്ക് ഡൗണിൽ പുറത്ത് കളിയ്ക്കാൻ പോകാൻ പറ്റിയില്ലെങ്കിലും ജിമ്മിൽ ഊഞ്ഞാലാടുന്ന ഇസയുടെ വീഡിയോ ശ്രദ്ധേയമായിരുന്നു.
Story highlights- workout video of tovino thomas