സംസ്ഥാനത്ത് കാലവർഷം ഇന്ന് മുതൽ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

June 1, 2020
latest weather report

സംസ്ഥാനത്ത് കാലവർഷം ഇന്ന് മുതൽ ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ജൂൺ നാലുവരെ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴയ്ക്കും കാറ്റിനും പുറമെ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മണ്ണിടിച്ചിൽ ഭീഷണിയുള്ള മേഖലകളിൽ ജനങ്ങൾ മാറിത്താമസിക്കാനും അതീവ ജഗ്രാത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Story Highlights: Heavy rain alert in Kerala