വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മൂന്ന് കൊവിഡ് മരണങ്ങള്‍
സംസ്ഥാനത്ത് ഇന്നു വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് മരണങ്ങളുടെ എണ്ണം മൂന്നായി. തിരുവനന്തപുരം പൂന്തുറയില്‍ ശനിയാഴ്ച മരിച്ച മരിയദാസിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 70 വയസായിരുന്നു പ്രായം. പൂന്തുറയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. ശനിയാഴ്ച രാവിലെയാണ് മരിയദാസിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് സ്രവം കൊവിഡ് പരിശേധനയ്ക്ക് അയച്ചത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ സ്വദേശിനി ആയിഷ ഹജ്ജുമ്മയാണ് കൊവിഡ് മൂലം ഇന്ന് മരണപ്പെട്ട മറ്റൊരാള്‍. 63 വയസായിരുന്നു പ്രായം. ഏറെക്കാലമായി അര്‍ബുദ രോഗത്തിനും ചികിത്സയിലായിരുന്നു ആയിഷ ഹജ്ജുമ്മ. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലിരിക്കെയാണ് ഇവര്‍ മരണപ്പെടുന്നത്.
കോട്ടയം പാറത്തോട് സ്വദേശി അബ്ദുള്‍ സലാമും കൊവിഡ് മൂലമാണ് മരണപ്പെട്ടത്. 71 വയസായിരുന്നു ഇദ്ദേഹത്തിന്റെ പ്രായം. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.
Story highlights: 3 New Covid Deaths Reported Today In Kerala