അന്ന് ഇന്ത്യയ്ക്കായി സ്വർണ്ണവും വെള്ളിയും വെടിവെച്ചിട്ടു, ഇന്ന് രാജ്യത്തിനായി തോക്കുംചൂണ്ടി അതിർത്തിയിൽ: ഇത് സുബേദാർ മേജർ ജിത്തു

July 14, 2020
jithu rai

കോമൺവെൽത്ത് ഗെയിംസിലും ലോകകപ്പിലും ഏഷ്യൻ കപ്പിലുമെല്ലാം സ്വർണ്ണവും വെള്ളിയും വെങ്കലവുമൊക്കെ വെടിവെച്ചിട്ട ഇന്ത്യയുടെ മിന്നും താരമാണ് ജിത്തു റായ്. ഷൂട്ടിങ്ങിൽ (പിസ്റ്റൾ) ഇന്ത്യക്കായി മെഡലുകൾ വാരിക്കൂട്ടിയ താരം ഇപ്പോൾ സൈന്യത്തിനൊപ്പം മണിപ്പൂരിലെ പ്രശ്‌നബാധിത പ്രദേശങ്ങളിൽ രാജ്യത്തിനായി സേവനം ചെയ്യുകയാണ്.

ലക്ഷ്യംതെറ്റാതെ വെടിയുതിർത്ത ജിത്തുവിപ്പോൾ വെടിയുണ്ടകൾക്ക് നടുവിൽ രാജ്യ രക്ഷയ്ക്കായി സേവനം അനുഷ്‌ഠിക്കുകയാണ്. ‘സൈനികനായി രാജ്യത്തെ സേവിക്കാൻ കഴിയുന്നതിൽ ഏറെ അഭിമാനം കൊള്ളുന്ന താരം ചൈനയിലല്ല രാജ്യരക്ഷയ്ക്കായി എവിടെ സേവനം ചെയ്യാനും തയാറാണ്’.

Read also: കൊവിഡ് കാലത്തെ മാനസികാരോഗ്യ പ്രശ്നങ്ങളും പ്രതിവിധികളും

ദേശീയ ടീമിൽ നിന്നും പുറത്തായ ശേഷം ഇന്ത്യൻ സൈന്യത്തിലേക്ക് തിരികെ എത്തിയ താരം ഇപ്പോഴും ഷൂട്ടിങ്ങിൽ പരിശീലനം തുടരുന്നുണ്ട്.

2016-ൽ രാജ്യത്തെ ഏറ്റവും പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയ്ക്ക് അർഹനായ ജിത്തുവിനെ കഴിഞ്ഞ വർഷം രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

Story Highlights: ace shooter subedar major jitu rai stationed in manipur indian army