‘ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം’…, പാത്തു പാടി; ‘കുട്ടി നന്നായി പാടുന്നുണ്ടെല്ലോ’ എന്ന് മകളോട് ജോജു
സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ചലച്ചിത്രതാരങ്ങളില്‍ പലരും. പലപ്പോഴും സിനിമാവിശേഷങ്ങള്‍ക്ക് പുറമെ, കുടുംബവിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് മലയാളികളുടെ പ്രിയതാരം ജോജു ജോര്‍ജ് പങ്കുവെച്ച ചില വീട്ടുവിശേഷങ്ങള്‍. മനോഹരമായി പാട്ടുപാടുന്ന മകളുടെ വീഡിയോ ആണ് ജോജു പങ്കുവെച്ചിരിക്കുന്നത്.
മുമ്പ് പലതവണ ജോജുവിന്റെ മക്കള്‍ പാട്ടുപാടി അതിശയിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ മകള്‍ പാത്തുവിന്റെ പാട്ടു വീഡിയോ ശ്രദ്ധ നേടുന്നു. മലയാളികള്‍ എക്കാലത്തും ഹൃദയത്തിലേറ്റുന്ന ‘ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം..’ എന്ന ഗാനമാണ് അതിമനോഹരമായി പാത്തു ആലപിക്കുന്നത്.
പാട്ടിനിടയ്ക്ക് ജോജുവും പാത്തുവിനൊപ്പം പാട്ടില്‍ ഭാഗമാകുന്നുണ്ട്. മകള്‍ പാടി കഴിയുമ്പോള്‍ ‘കുട്ടി നന്നായി പാടുന്നുണ്ടല്ലോ…’ എന്നും ജോജു ചോദിക്കുന്നു. മറുപടിയായി ജോജുവിന് സ്നേഹത്തോടെ മുത്തവും നല്‍കുന്നുണ്ട് പാത്തു.
‘ഞാന്‍ ഗന്ധര്വ്വന്’ എന്ന ചിത്രത്തിലേതാണ് ‘ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം..’ എന്ന ഗാനം. 1991-ല്‍ തിയേറ്ററുകളില്‍ എത്തിയതാണ് ഈ ചിത്രം. കൈതപ്രം ദാമോദരന്റെ വരികള്‍ക്ക് ജോണ്സണ് മാസ്റ്റര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സിനിമയില്‍ കെ ജെ യേശുദാസ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും മലയാളമനസ്സുകളില്‍ ഒളി മങ്ങാതെ തെളിഞ്ഞു നില്‍ക്കുന്നുണ്ട് ഈ പാട്ട്.
Story highlights: Actor Joju’s daughter Sarah singing video viral