സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു
July 1, 2020
സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. ദൂരപരിധി കുറച്ചാണ് ബസ് ചാർജ് വർധിപ്പിച്ചത്. നേരത്തെ അഞ്ച് കിലോമീറ്ററിന് എട്ട് രൂപയായിരുന്നു, ഇത് രണ്ടര കിലോമീറ്ററാക്കി കുറച്ചു. കൊവിഡ് കാലത്തേക്കാണ് ബസ് ചാർജ് വർധിപ്പിച്ചിരിക്കുന്നത്.
ജസ്റ്റിസ് രാമ ചന്ദ്രൻ കമ്മീഷന്റെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചതിനെത്തുടർന്നാണ് പുതിയ തീരുമാനം. അതേസമയം ഇത് സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറങ്ങും. എന്നാൽ വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കാനുള്ള ശുപാർശ തള്ളി. നിലവിൽ വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയാണ്.
Story Highlights: Bus fare