ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന പല്ലിയെ കണ്ടെത്തു; സൈബർ ലോകത്ത് വൈറലായി പുതിയ ചിത്രം
കൗതുകത്തിന് പുറമെ മനുഷ്യന്റെ ബുദ്ധിയേയും ക്രിയാത്മകതയേയുമൊക്കെ അളക്കുന്ന നിരവധി ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്വിറ്ററിൽ വൈറലാകുന്നതും ഇത്തരത്തിലുള്ള ഒരു ചിത്രമാണ്.
ഒരു റോഡരികിൽ മരക്കഷ്ണങ്ങൾക്കിടയിൽ നിന്നും പല്ലിയെ കണ്ടെത്തു എന്ന് പറഞ്ഞുകൊണ്ടുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ ചർച്ചാവിഷയം. ഒരാഴ്ച മുൻപ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഈ ചിത്രം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അതേസമയം നിരവധിപ്പേർ ഈ ചിത്രത്തിന് ഉത്തരം കണ്ടെത്തിക്കഴിഞ്ഞു.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ രമേഷ് ബിഷ്‌നോയ് പങ്കുവെച്ച ഒരു മാനിന്റെ ചിത്രവും നേരത്തെ സോഷ്യൽ ലോകത്ത് വൈറലായിരുന്നു. ഈ ചിത്രത്തിലെ മാനിനൊപ്പം ഉള്ള ആളെ കണ്ടെത്തു എന്ന അടിക്കുറുപ്പോടെ പങ്കുവയ്ക്കപ്പെട്ട ചിത്രം ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തത്. ഇത്തരത്തിൽ കാഴ്ചക്കാരുടെ ക്രിയാത്മകതയെ അളക്കുന്ന ചിത്രങ്ങൾക്കും ഗെയിമുകൾക്കും സ്വീകാര്യത കൂടുതലാണ്.
കൊറോണ വൈറസ് സൃഷ്ടിച്ച മഹാമാരിയിൽ അകപ്പെട്ടിരിക്കുന്നവർക്കും ഒറ്റപ്പെട്ട് കഴിയുന്നവർക്കുമൊക്കെ ഇത്തരം ഗെയിമുകൾ ഏറെ ആശ്വാസം ആകുമെന്നാണ് മിക്കവരുടെയും അഭിപ്രായം.
Lizards, like this tree lizard, have incredible camo! But sometimes predators still see them. Its important that lizard habitats have crevices and vegetation that lizards can seek shelter in. Can you #FindThatLizard? Solution @ 9pm PT. Post guesses with #FoundThatLizard 🦎 pic.twitter.com/XgMlt7iWiE
— Earyn McGee, Lizard lassoer, MSc🦎 (@Afro_Herper) June 25, 2020
Story Highlights: Can Find The Lizard