സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

July 13, 2020
SSLC and Plus Two exams will resume from May 26

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്‌സൈറ്റിലൂടെ ഫലം അറിയാം. 12,06,893 കുട്ടികളാണ് ഈ വർഷം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്. ഇതിൽ 5,22,819 പെൺകുട്ടികളും 6,84,068 ആൺകുട്ടികളുമാണ് ഉള്ളത്.

ഫെബ്രുവരി 27നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ആരംഭിച്ചത്. എന്നാൽ കൊവിഡ് മഹാമാരിയെ തുടർന്ന് പരീക്ഷകൾ ജൂലൈ 1 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും പരീക്ഷകൾ മാറ്റിവെച്ചു. പിന്നീട് ജൂൺ 25നാണ് വിദ്യാർത്ഥികൾക്ക് ബാക്കി പരീക്ഷയെഴുതാൻ അവസരമുണ്ടാക്കിയത്. ഇതിന് സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് ഇന്റേണൽ അസസ്മെന്റ് വഴി മാർക്ക് നൽകുകയായിരുന്നു.

Story Highlights: CBSE exam result out