പാഠഭാഗങ്ങൾ വെട്ടിക്കുറച്ച് സിബിഎസ്ഇ; പുതുക്കിയ സിലബസ് ഉടൻ പ്രസിദ്ധീകരിക്കും
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യസ രംഗമുൾപ്പെടെയുള്ളവ നിരവധി പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ മാർച്ച് 16 മുതൽ രാജ്യത്തെ വിദ്യാലയങ്ങൾ എല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. ഈ വർഷത്തെ അധ്യയന കാലഘട്ടവും കുറഞ്ഞ സാഹചര്യം കണക്കിലെടുത്ത് സിലബസിൽ മാറ്റം വരുത്തിയിരിക്കുകയാണ് സിബിഎസ്ഇ.
ക്ലാസുകൾ കുറഞ്ഞത് കണക്കിലെടുത്ത് വിവിധ ക്ലാസുകളിലെ സിലബസ് വെട്ടിക്കുറക്കുകയാണ് സിബിഎസ്ഇ. വിദ്യാഭ്യസ രംഗത്തെ വിദഗ്ധരുമായി സിബിഎസ്ഇ അധികൃതർ ചർച്ച നടത്തിയതിന് പിന്നാലെയാണ് ഓരോ ക്ലാസിലെയും മൂന്നിലൊന്ന് ഭാഗം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. ഇത് പ്രകാരം മാറ്റം വരുത്തിയ സിലബസ് സിബിഎസ്ഇ ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ ചെയർമാൻ മനോജ് അഹൂജ അറിയിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാന സിലബസുകളിലും മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. കേരള സിലബസിന്റെ കാര്യത്തിൽ ഈ ആഴ്ച തീരുമാനം എടുക്കും. എൻസിആർടിഇ പ്രൈമറി ക്ലാസുകളിൽ സ്‌കൂൾ അധ്യയന ദിവസങ്ങളുടെ കുറവ് വീട്ടിലെ പഠനം കൂടി ഉൾപ്പെടുത്തി പരിഹരിക്കാനുള്ള മാർഗരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Story Highlights: CBSE reduced syllabus